തൃശൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിമുതൽ മൂത്രതടസ്സം കഠിനമാവുകയും തൃശൂർ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ആരോഗ്യസ്ഥിതിയിൽ ആശങ്കയുള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് മകൻ നാരായണൻ അക്കിത്തം അറിയിച്ചു.