തിരുവനന്തപുരം : ഹിമാചലി ഗാനം പാടി പ്രധാനമന്ത്രിയുടെയടക്കം അഭിനന്ദനമേറ്റു വാങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.എസ് ദേവികയെ ക്ഷണിച്ചു വരുത്തി അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് ഖാന്‍. ഗാനം നേരിട്ട് ആസ്വദിച്ച ഗവര്‍ണറും പത്‌നിയും ദേവികയെ മടക്കിയയച്ചത് കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയാണ്. ദേവിയെ ക്ഷണിച്ചതിനെക്കുറിച്ച് നേരത്തെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ദേവിക ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത് ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായി ‘ചംപാ കിത്തനി ദൂര്‍’ എന്നാല്‍ ഹിമാചലി നാടോടി ഗാനമാലപിച്ചാണ്. ഗാനം വൈറലായതോടെ ഗായികയെ പ്രശംസിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ രംഗത്തുവന്നിരുന്നു.
കൂടാതെ, അദ്ദേഹം ദേവികയെ ഹിമാചല്‍പ്രദേശിലേക്ക് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം ദേവികയെ അഭിസംബോധന ചെയ്തത് ‘കേരളത്തിന്റെ പുത്രി’ എന്നാണ്.
പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവിക. ദേവികയുടെ ഹിമാചലി ഗാനം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ കണ്ടത് 40 ലക്ഷത്തിലധികം പേരാണ്.