കൊറോണ പ്രതിരോധ വാക്സിൻ ഇന്ത്യയിൽ അടുത്ത വർഷം ആദ്യത്തോടെ : കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ

ന്യൂഡെൽഹി: അടുത്ത വർഷം ആദ്യത്തോടെ കൊറോണ പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. ഒന്നിലധികം സ്രോതസ്സുകളിൽനിന്നും കൊറോണ വാക്സിൻ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിൻ വിതരണം നടത്തുന്നത് സംബന്ധിച്ച് വിദഗ്ധ സംഘം ഇതിനകം തന്നെ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുകയും ആസൂത്രണങ്ങൾ നടത്തുകയും ചെയ്തെന്നും അതിനൊപ്പം തന്നെ കോൾഡ് ചെയിൻ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2021 ആദ്യപാദത്തോടെ വാക്സിൻ ലഭ്യമാകുമെന്നു മന്ത്രി ആദ്യം അറിയിച്ചിരുന്നു. നിലവിൽ രാജ്യത്ത് നാല് കൊറോണ പ്രതിരോധ വാക്സിനുകളുടെ ട്രയലുകൾ നടക്കുന്നുണ്ട്.

രാജ്യത്തെ ജനസംഖ്യാ ബാഹുല്യം കണക്കിലെടുത്ത് ഒരു വാക്സിന് മാത്രമായോ ഒരു വാക്സിൻ ഉല്പാദകർക്ക് മാത്രമായോ ഇന്ത്യയുടെ ആവശ്യം നിറവേറ്റാനാവില്ലെന്ന് ഞായറാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനാൽ ലഭ്യതയുടെ അടിസ്ഥാനത്തിൽ നിരവധി കൊറോണ വാക്സിനുകൾ രാജ്യത്ത് ലഭ്യമാക്കുന്നതിനുളള സാധ്യത വിലയിരുത്താൻ സന്നദ്ധരാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം കൂട്ടത്തോടെ കൊറോണ ബാധിക്കുമ്പോൾ ജനസമൂഹം അതിനെതിരെയുള്ള പ്രതിരോധശേഷി സ്വയം ആർജിക്കുമെന്ന സങ്കൽപം അപകടകരവും അധാർമികവുമാണെന്ന് ലോകോരോഗ്യസംഘടന വ്യക്തമാക്കി. ആർജിത പ്രതിരോധശേഷി നേടുന്നതാണ് കൊറോണവൈറസിനെ തുടച്ചു നീക്കാനുള്ള പ്രായോഗിക ഉപായമെന്ന നിർദ്ദേശം അംഗീകരിക്കാവുന്നതല്ലെന്നും ലോകോരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.