Home Covid-19 രോഗ വ്യാപനം; ഇന്ത്യയിൽ അടുത്ത രണ്ട് മാസം നിർണ്ണായകം: കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍

രോഗ വ്യാപനം; ഇന്ത്യയിൽ അടുത്ത രണ്ട് മാസം നിർണ്ണായകം: കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍

0

ന്യൂഡെൽഹി: അൺലോക്ക് പ്രക്രിയയുമായി സർക്കാർ മുന്നോട്ടു നീങ്ങുമ്പോൾ അടുത്ത രണ്ട് മാസം ജാഗ്രത പാലിച്ചില്ലെങ്കില്‍ രാജ്യത്തെ കൊറോണ വ്യാപനം കൂടുതൽ സങ്കീർണമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ സിംഗ്. കഴിഞ്ഞ ദിവസങ്ങില്‍ രോഗവ്യാപനം കുറഞ്ഞു വരികയാണ്. എന്നാൽ നവരാത്രി, ദീപാവലി, ദസ്സറ തുടങ്ങി വിവിധ ആഘോഷങ്ങള്‍ ആഴ്ചകളില്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് പുതിയ കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. ഇതു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ വരുന്ന മാസങ്ങളില്‍ പലവിധ ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ കൃത്യമായി കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച്‌ ഇടപെടാന്‍ എല്ലാവരും ശ്രദ്ധിക്കണം.അല്ലാത്ത പക്ഷം കൊറോണ രണ്ടാം തരംഗമായിരിക്കും രാജ്യത്തുണ്ടാവുക – ഹര്‍ഷവര്‍ധന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇതോടൊപ്പം ശൈത്യകാലം ആരംഭിക്കാനിരിക്കുന്ന സാഹചര്യവും കണക്കിലെടുക്കണമെന്നും ശൈത്യകാലത്ത് കൊറോണ വൈറസിൻ്റെ അതിജീവന ശേഷി കൂടിയേക്കാം എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here