Home National വ്യാജ സോഷ്യൽ അക്കൗണ്ടുകളെ അമിത്​ ഷാ നിയന്ത്രിക്കണമെന്ന് ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്

വ്യാജ സോഷ്യൽ അക്കൗണ്ടുകളെ അമിത്​ ഷാ നിയന്ത്രിക്കണമെന്ന് ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്

0

​മുംബൈ: സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളെ ആഭ്യന്തര മന്ത്രി അമിത്​ ഷാ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്​. ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകള്‍ സര്‍ക്കാറിന്​ തിരിച്ചടിയുണ്ടാക്കും. ശുദ്ധീകരണം അമിത്​ ഷാ സ്വന്തം പാര്‍ട്ടിയില്‍ നിന്ന്​ തുടങ്ങണമെന്നും റാവത്ത്​ ആവശ്യപ്പെട്ടു.

സേനാ മുഖപത്രമായ സാമ്​നയിലെഴുതിയ ലേഖനത്തിലാണ്​ റാവത്തിൻ്റെ പരാമര്‍ശം. മുംബൈ പൊലീസിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഏകദേശം 80,000ത്തോളം അക്കൗണ്ടുകള്‍ സൃഷ്​ടിക്കപ്പെട്ടിട്ടുണ്ടെന്നും റാവത്ത്​ പറഞ്ഞു. സൈബര്‍ ആര്‍മിയെ ഉപയോഗിച്ച്‌​ രാഷ്​ട്രീയ ശത്രുക്കളെ നേരിടുന്നത്​ രാജ്യത്തിന്​ അവമതിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here