Home Local News വൈറലായി മോഹന്‍ലാലിന്റെ ഷർട്ട് ; ഒടുവിൽ ആരാധകർ ഷർട്ടിന്റെ വില കണ്ടെത്തി

വൈറലായി മോഹന്‍ലാലിന്റെ ഷർട്ട് ; ഒടുവിൽ ആരാധകർ ഷർട്ടിന്റെ വില കണ്ടെത്തി

0

കൊച്ചി: ഇന്നലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നത് മോഹന്‍ലാലിന്റെ ഒരു വിഡിയോ ആയിരുന്നു. ദൃശ്യം 2 ന്റെ ലൊക്കോഷനിലേക്കുള്ള താരത്തിന്റെ മാസ് എന്‍ട്രിയാണ് ഹിറ്റായത്. തുടര്‍ന്ന് താരത്തിന്റെ സ്റ്റൈലും മാസ്കുമെല്ലാം ചര്‍ച്ചയില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ സൂപ്പര്‍താരം അണിഞ്ഞിരുന്ന ഷര്‍ട്ടിനെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. വെറ്റ് കളറിലുള്ള ഷര്‍ട്ടും ബ്ലാക്ക് ജീന്‍സും അണിഞ്ഞാണ് താരം എത്തിയത്. വെള്ള ഷര്‍ട്ടില്‍ താരം സുന്ദരനായിരുന്നു. അതിന് പിന്നാലെയാണ് ആരാധകര്‍ ഷര്‍ട്ടിന്റെ വില തിരഞ്ഞു പോയത്.

ഇറ്റാലിയന്‍ ലക്ഷ്വറി ക്ലോത്തിംഗ് ബ്രാന്‍ഡ് ആയ ‘പോള്‍ ആന്‍ഡ് ഷാര്‍ക്കി’ന്‍റെ ഷര്‍ട്ട് ആണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത്. വിവിധ സ്റ്റൈലുകളിലുള്ള ഷര്‍ട്ടുകള്‍ക്ക് 250 യൂറോ (21,579)യ്ക്ക് താഴെയും മുകളിലുമൊക്കെയായാണ് വില വരുന്നത്. എന്നാല്‍ പല ഓണ്‍ലൈന്‍ സ്റ്റോറുകളിലും വിലക്കിഴിവ് ലഭിക്കാറുണ്ട്. എന്നിരുന്നാലും ഈ ഷര്‍ട്ടു വാങ്ങാന്‍ 18,000-20,000 രൂപ മുടക്കേണ്ടിവരും.

ആരാധകര്‍ തന്നെയാണ് ഷര്‍ട്ടിന്റെ ബ്രാന്റും വിലയും കണ്ടെത്തിയത്.
തൊടുപുഴയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ദൃശ്യത്തില്‍ ജോര്‍ജു കുട്ടിയുടെ വീടായിരുന്ന വഴിത്തല സ്വദേശി മഠത്തിപ്പറമ്പിൽ ജോസഫിന്‍റെ വീടു തന്നെയാണ് ഇത്തവണയും പ്രധാന ലൊക്കേഷന്‍. ഈ വീടിന്റെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്‍റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാര്‍ എത്തുന്നതും അതില്‍ നിന്ന് ഇറങ്ങി മോഹന്‍ലാല്‍ വരുന്നതുമാണ് വിഡിയോയില്‍. 15 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here