Home National രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെടിവെച്ചു കൊന്നു

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെടിവെച്ചു കൊന്നു

0

അൽവാർ: രാജസ്ഥാനിൽ അൽവാറിലെ മലഖെഡ പ്രദേശത്തെ ഖരേദ ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാജസ്ഥാനിൽ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്.

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ പോയ സമയത്താണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഏറ്റെടുത്ത് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കൊലയാളികൾ ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം. രാജ്യത്ത് സ്ത്രീകൾക്കെതിരെ ആക്രമം നടക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ.

LEAVE A REPLY

Please enter your comment!
Please enter your name here