കൊച്ചി: തോപ്പുംപടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടി മധ്യവയസ്‌കൻ ജീവനൊടുക്കി. ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഭവം.
കോസ്റ്റൽ പൊലീസ് എത്തിയാണ് ചാടിയയാളെ കരയ്ക്ക് കയറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.