Home Local News അപവാദ പ്രചരണം; എം ജി ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

അപവാദ പ്രചരണം; എം ജി ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

0

തൃശ്ശൂർ: അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന്‍ എം ജി ശ്രീകുമാറിന്റെ പരാതിയെത്തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചേര്‍പ്പ് പൊലീസ് കേസെടുത്തു. യൂട്യൂബ് ചാനലിലൂടെ വിദ്യാർത്ഥികൾ എം ജി ശ്രീകുമാറിനെത്തിരെ ചെയ്ത വീഡിയോ ആണ് കേസിന് ആസ്പദമായ സംഭവം.

ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റിഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് അപവാദപ്രചരണമുണ്ടായതെന്നാണ് എം ജി ശ്രീകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് പാറളം പഞ്ചായത്തിലെ ചില വിദ്യാര്‍ഥികള്‍ യൂട്യൂബ് ചാനല്‍ മുഖേന പ്രചരിപ്പിച്ചത്.

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്ന് എം.ജി. ശ്രീകുമാര്‍ ഡി ജി പി ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ പോയെങ്കിലും സമ്മാനം ലഭിക്കാത്തതില്‍ പരാതി ഇല്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.

ഇതിനെത്തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ വിദ്യാര്‍ത്ഥികള്‍ ഇട്ടിരുന്നു. എന്നാല്‍ ആദ്യത്തെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. ഇതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here