Home State ഭക്തജനസംഘടനകളുമായി ആലോചിക്കാതെ ശബരിമല പ്രവേശനം; ഗവര്‍ണ്ണറെ സമീപിച്ച് കര്‍മ്മസമിതി

ഭക്തജനസംഘടനകളുമായി ആലോചിക്കാതെ ശബരിമല പ്രവേശനം; ഗവര്‍ണ്ണറെ സമീപിച്ച് കര്‍മ്മസമിതി

0

തിരുവനന്തപുരം: കൊറോണ കാലത്തെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ പുനപരിശോധിക്കാന്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നില്‍ നിവേദനവുമായി ശബരിമല കര്‍മ്മ സമിതി. കൊറോണ കാലത്തെ ശബരിമല പ്രവേശനത്തിനായി സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അശാസ്ത്രീയപരവും വിശ്വാസസമൂഹത്തോട് കാണിക്കുന്ന നിന്ദയുമാണ്.

ഭക്തജനസംഘടനകളുമായി ചര്‍ച്ചകള്‍ നടത്താതെ ആണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് എതിരെ അയ്യപ്പഭക്ത സംഘടനകള്‍, ഗുരുസ്വാമിമാര്‍,ഹൈന്ദവ സംഘടനകളുമായും ശബരിമല കര്‍മ്മ സമിതി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉള്ള നിര്‍ദേശങ്ങള്‍ ആണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നില്‍ നിവേദനമായി സമര്‍പ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here