Home Politics യെദ്യൂരപ്പയുടെ കാര്യത്തിൽ കാവൽക്കാരൻ ഉറങ്ങുന്നത് എന്തുകൊണ്ട് ? ; കർണാടക സർക്കാരിനെതിരേ കോൺഗ്രസ്

യെദ്യൂരപ്പയുടെ കാര്യത്തിൽ കാവൽക്കാരൻ ഉറങ്ങുന്നത് എന്തുകൊണ്ട് ? ; കർണാടക സർക്കാരിനെതിരേ കോൺഗ്രസ്

0

ബെംഗളൂരു: അഴിമതി ആരോപണമുയർന്ന സാഹചര്യത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാജിവെയ്ക്കണമെന്ന് കോൺഗ്രസ്. 662 കോടി രൂപയുടെ അഴിമതിയാണ് യെദ്യൂരപ്പക്കും കുടുബാങ്ങൾക്കും എതിരെ ഉയർന്നിരിക്കുന്നത്.

കർണാടക ബിജെപി സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുന്നതായും പറഞ്ഞു.

ബാംഗ്ലൂർ വികസന അതോറിറ്റി കരാറുകാരനിൽ നിന്ന് യെദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ആരോപണത്തെ പരാമർശിച്ചാണ് സിംഗ്വി ഇക്കാര്യം ഉന്നയിച്ചത്. ബിജെപിക്കും മുഖ്യമന്ത്രിക്കും ലജ്ജയുണ്ടെങ്കിൽ യെദ്യൂരപ്പ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് സിംഗ്വി പറഞ്ഞു.

യെദ്യൂരപ്പയുടെ കാര്യത്തിൽ കാവൽക്കാരൻ ഉറങ്ങുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു. ” നിങ്ങൾ മറ്റുള്ളവരുടെ വീടുകളുടെ കാവൽക്കാരായിരുന്നിട്ട് സ്വന്തം വീട്ടിൽ പക്ഷേ അഴിമതി നടക്കാൻ അനുവദിക്കുന്നത് നിർഭാഗ്യകരമാണ്.” – അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here