Home Local News പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 7 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 7 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.

0

പത്തനംതിട്ട: പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 7 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 12 പേരെ പരിശോധിച്ചതിൽ നിന്നാണ് 7 പേർക്ക് രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് ഓഫീസഴ്‌സ് ഉൾപ്പടെ പൊലീസുകാർ ക്വാറന്റീനിൽ പോയി. ഇനി മുതൽ അത്യാവശ്യ പരാതികൾ മാത്രമേ സ്റ്റേഷനിൽ സ്വീകരിക്കുകയുള്ളുവെന്ന് സ്റ്റേഷൻ അധികൃതർ പറഞ്ഞു.

അതേസമയം പത്തനംതിട്ട ജില്ലയിൽ ഇന്ന് 378 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 49 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 323 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 10982 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8172 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊറോണ മൂലം ജില്ലയിൽ ഇതുവരെ 65 പേർ മരണമടഞ്ഞു. കൂടാതെ രോ​ഗ ബാധിതരായ മൂന്നു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.ജില്ലയിൽ ഇന്ന് 151 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7686 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3128 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 2955 പേർ ജില്ലയിലും, 173 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here