കോഴിക്കോട് : ജില്ലയില്‍ ഇന്ന് 1219 പോസിറ്റീവ് കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കുമാണ് പോസിറ്റീവായത്. 76 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1121 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 364 പേര്‍ക്ക് പോസിറ്റീവായി.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11573 ആയി. 6929 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 954 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 4, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 18.
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 76 ആണ്.
സമ്പര്‍ക്കം വഴി കൊറോണ പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 364
( ബേപ്പൂര്‍-64, പുതിയപാലം, കാരപ്പറമ്പ്, കരുവിശ്ശേരി, പന്നിയങ്കര,പയ്യാനക്കല്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, തിരുവണ്ണൂര്‍, കുതിരവട്ടം, നല്ലളം, നടക്കാവ്,പറയഞ്ചേരി, എരഞ്ഞിക്കല്‍, കുണ്ടുങ്ങല്‍, വേങ്ങേരി, ചേവരമ്പലം, കോന്നാട്, ഗോവിന്ദപുരം, വെളളയില്‍, തടമ്പാട്ടുത്താഴം, എലത്തൂര്‍, കണ്ണാടിക്കല്‍, പ തോപ്പയില്‍, ആഴ്ചവട്ടം, മീഞ്ചന്ത, എരഞ്ഞിപ്പാലം, പുതിയറ, ചക്കുംകടവ്, കുറ്റിച്ചിറ, കണ്ണഞ്ചേരി, ചെലവൂര്‍, കൊളത്തറ, മെഡിക്കല്‍ കോളേജ്, കുണ്ടുങ്ങല്‍, ഇടിയങ്ങര, ഡിവിഷന്‍ 13,14, 29,30,39,45,56,59)
കുന്ദമംഗലം – 89
വടകര – 59
ഫറോക്ക് – 48
ചോറോട് – 44
കൊടിയത്തൂര്‍ – 31
ചെങ്ങോട്ടുകാവ് – 30
കക്കോടി – 27
കോട്ടൂര്‍ – 24
കുരുവട്ടൂര്‍ – 24
മണിയൂര്‍ – 20
ചങ്ങരോത്ത് – 19
ഒളവണ്ണ – 18
ഒഞ്ചിയം – 18
തിക്കോടി – 18
രാമനാട്ടുകര – 17
ഏറാമല – 16
പയ്യോളി – 15
നന്മണ്ട – 14
പെരുവയല്‍ – 13
കൊടുവളളി – 13
ചേളന്നൂര്‍ – 13
നാദാപുരം – 10
പെരുമണ്ണ – 9
മുക്കം – 9
താമരശ്ശേരി – 9
കുറ്റ്യാടി – 9
വില്യാപ്പളളി – 7
മരുതോങ്കര – 7
അരിക്കുളം – 7
കടലുണ്ടി – 6
മടവൂര്‍ – 6
മൂടാടി – 6
പുതുപ്പാടി – 5
തലക്കുളത്തൂര്‍ – 5
തുറയൂര്‍ – 5
വളയം – 5
കാരശ്ശേരി – 5
കൂത്താളി – 5
കൊറോണ പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 28
1037 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1037 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32666 പേര്‍ നിരീക്ഷണത്തില്‍.ഇതുവരെ 1,08,954 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 520 പേര്‍ ഉള്‍പ്പെടെ 3671 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
7580 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4,46,337 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4,44,064 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതില്‍ 4,14,759 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 2273 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 373 പേര്‍ ഉള്‍പ്പെടെ ആകെ 1976 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 522 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 1352 പേര്‍ വീടുകളിലും, 102 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരിൽ 11 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 45319 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.