Home Covid-19 ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും പാർശ്വഫലങ്ങളും ഇല്ല; കൊവിഷീൽഡ് ആശാവഹമെന്ന് പിജിഐഎംഇആർ

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും പാർശ്വഫലങ്ങളും ഇല്ല; കൊവിഷീൽഡ് ആശാവഹമെന്ന് പിജിഐഎംഇആർ

0

ഛണ്ഡീഗഡ് : പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട (പിജിഐഎംഇആർ) വികസിപ്പിച്ചെടുത്ത കൊവിഷീൽഡ് എന്ന കൊറോണ വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളില്ലെന്ന് കണ്ടെത്തൽ. വാക്‌സിൻ കുത്തിവെച്ച വളണ്ടിയർമാരിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും കാണാൻ സാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. വാളണ്ടിയർമാർക്ക് വാക്‌സിൻ നൽകി ഒരാഴ്ച പിന്നിടുമ്പോഴാണ് പിജിഐഎംഇആറിൽ നിന്നും ആശാവഹമായ വാർത്തകൾ പുറത്തുവരുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒക്‌സ്‌ഫോഡ് സർവ്വകലാശാലയും, പ്രശസ്ത മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും ചേർന്നാണ് കൊവിഷീൽഡ് വികസിപ്പിച്ചെടുത്തത്. നിലവിൽ 53 പേരിലാണ് ‌വാക്‌സിൻ പരീക്ഷിച്ചിരിക്കുന്നത്. ഇവരെ അധികൃതർ സൂക്ഷമായി നിരീക്ഷിച്ച് വരികയാണ്.

വാക്‌സിൻ എടുത്ത ശേഷം ചിലരിൽ നേരിയ പനിയും, ശരീരവേദനയും പ്രകടമായതായി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇത് സർവ്വ സാധാരണമാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നമായി ഇതിനെ കാണാൻ കഴിയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സെപ്തംബർ 25 മുതലാണ് പിജിഐഎംഇ ആറിൽ കൊറോണ വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചത്. വാക്‌സിൻ പരീക്ഷണത്തിനായി 97 പേർ സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇവരിൽ നിന്നുമാണ് 53 പേരെ തെരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിൽ മൂന്ന് പേർക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here