Home Politics ലൈഫ് മിഷൻ അഴിമതി; മന്ത്രിമാരായ തോമസ് ഐസക്ക്, എകെ ബാലൻ, എന്നിവരെ ചോദ്യം ചെയ്യണമെന്ന് എൻകെ പ്രേമചന്ദ്രൻ

ലൈഫ് മിഷൻ അഴിമതി; മന്ത്രിമാരായ തോമസ് ഐസക്ക്, എകെ ബാലൻ, എന്നിവരെ ചോദ്യം ചെയ്യണമെന്ന് എൻകെ പ്രേമചന്ദ്രൻ

0

തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി രം​ഗത്ത്. ധനമന്ത്രി തോമസ് ഐസക്ക്, നിയമ മന്ത്രി എകെ ബാലൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിയുടെ സ്രോതസ്സ് ആദ്യം വെളിപ്പെടുത്തിയവരെ സിബിഐ ചോദ്യം ചെയ്യണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെയും പ്രേമചന്ദ്രൻ രംഗത്തെത്തി. സംസ്ഥാനം കൊറോണ നേരിടാൻ എന്തിനാണ് 144 പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പരിപാടികളിൽ 5 പേർ മാത്രമേ പാടുള്ളൂ എന്നത് എന്നത് യുഡിഎഫിനു മാത്രമാണോ ബാധകമെന്ന് വ്യക്തമാക്കണം.

കരിനിയമം പ്രഖ്യാപിച്ച് മന്ത്രിമാർ ഓടി നടന്ന് ഉദ്ഘാടനം നടത്തുകയാണ്. എന്തു പറയാനും ഉളുപ്പില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here