Home State സ്വർണക്കടത്ത്; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടാൻ എൻഐഎ കോടതിയെ സമീപിച്ചു

സ്വർണക്കടത്ത്; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടാൻ എൻഐഎ കോടതിയെ സമീപിച്ചു

0

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ആറുമാസമായി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകി. സന്ദീപിനെ കൂടാതെ മറ്റു മൂന്നു പ്രതികൾ കൂടി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ അറിയിച്ചു.

മുസ്തഫ, അബ്ദുൽ അസീസ്, നന്ദഗോപാൽ എന്നീ മൂന്നു പ്രതികളാണ് പുതുതായി കുറ്റസമ്മതം നടത്തിയവർ. യുഎപിഎ നിയമപ്രകാരം പ്രതികളുടെ കസ്റ്റഡി കാലാവധി 6 മാസം വരെ ദീർഘിപ്പിക്കാൻ സാധിക്കും. ഇത് പ്രകാരമാണ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

90 ദിവസം കഴിഞ്ഞാൽ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോടതിയിൽ എൻഐഎ ഇത്തരത്തിൽ അപേക്ഷ നൽകിയിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും, നിലവിൽ ഫൈസൽ ഫരീദ് അടക്കമുള്ള പ്രധാനപ്പെട്ട രണ്ട് പ്രതികൾ യുഎഇ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ ഇന്ത്യയിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയും എൻഐഎ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here