സ്വർണക്കടത്ത്; എം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു ; നിർണായക നടപടിക്ക് സാധ്യത

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യാൻ തുടങ്ങി. ഇത് രണ്ടാം തവണയാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കർ കസ്റ്റംസിന് മുന്നിലെത്തുന്നത്.

സ്വർണക്കടത്തിന് പുറമെ യുഎഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴ വിതരണം സംബന്ധിച്ചും ശിവശങ്കറിൽ നിന്ന് കസ്റ്റംസ് വിവരങ്ങൾ തേടുമെന്നാണ് സൂചന. ഇന്ന് രാവിലെ 10.30 ഓടെ ഹാജരാകാനായിരുന്നു കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നൽകിയിരുന്നത്. കൃത്യ സമയത്ത് തന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. നേരത്തെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലാണ് ശിവശങ്കർ ഹാജാരായിരുന്നത്.

മറ്റുപ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളും നേരത്തെ നൽകിയ മൊഴികളിലും വ്യക്തത വരുത്തുക എന്നതാണ് ശിവശങ്കറിനെ രണ്ടാംതവണയും ചോദ്യം ചെയ്യലിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് കസ്റ്റംസ് നൽകുന്ന സൂചനകൾ. സ്വർണക്കടത്ത് കേസിൽ എൻഐഎ മൂന്ന് തവണ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

പ്ര​തി​യ​ല്ലാ​തി​രു​ന്നി​ട്ടും ശി​വ​ശ​ങ്ക​റി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ്രാ​ഥ​മി​ക കു​റ്റ​പ​ത്ര​പ​ത്ര​ത്തി​ൽ ഇ​ഡി ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നും ഇ​ഡി സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വ​പ്‌​ന​യു​ടെ ക​ള്ള​പ്പ​ണം ഒ​ളി​പ്പി​ച്ച ലോ​ക്ക​റി​ൻറെ കൂ​ട്ടു​ട​മ​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​യി ശി​വ​ശ​ങ്ക​ർ ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും ചി​ല ദു​രൂ​ഹ​ത​ക​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.

ഇ​തി​നു​ള്ള ഉ​ത്ത​രം ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഉ​ണ്ടാ​വു​മോ​യെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. മ​റ്റൊ​രു ഏ​ജ​ൻ​സി​യാ​ണെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ഡി​ക്കാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ഇ​ഡി​ക്ക് മു​മ്പി​ൽ ഇ​തേ​കു​റി​ച്ച് വ്യ​ക്ത​മാ​യ ഉ​ത്ത​രം ശി​വ​ശ​ങ്ക​ർ ന​ൽ​കി​യി​രു​ന്നി​ല്ല.

കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്‌​ന​യു​മാ​യി മൂ​ന്നു​വ​ർ​ഷ​മാ​യി ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. സാ​മ്പ​ത്തി​ക​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​പ്‌​ന​യ്ക്ക് പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ക​ട​മാ​യി ധ​ന​സ​ഹാ​യം ശി​വ​ശ​ങ്ക​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് നേ​ര​ത്തെ ത​ന്നെ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

യു​എ​ഇ കോ​ൺ​സു​ലേ​റ്റ് ജോ​ലി​യി​ൽ നി​ന്നൊ​ഴി​ഞ്ഞ സ്വ​പ്‌​ന പി​ന്നീ​ട് സ്‌​പേ​സ് പാ​ർ​ക്ക് പ്രൊ​ജ​ക്ടി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തും ശി​വ​ശ​ങ്ക​റാ​ണ്. പ്ര​ധാ​ന​പ്ര​തി​യു​മാ​യി ഇ​ത്ര​യും അ​ടു​പ്പു​മു​ള്ള ശി​വ​ശ​ങ്ക​റി​നെ​തി​രേ ഇ​തു​വ​രേ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ കേ​സെ​ടു​ത്തി​ട്ടി​ല്ല.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇന്നത്തെ ക​സ്റ്റം​സി​ൻറെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മു​ള്ള ന​ട​പ​ടി എ​ന്തെ​ന്ന​താ​ണ് സ​ർ​ക്കാ​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. സ്‌​പേ​സ് പാ​ർ​ക്കി​ലെ സ്വ​പ്‌​ന​യു​ടെ നി​യ​മ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ.

ഈ ​ക​ണ്ടെ​ത്ത​ലു​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ​യും കേ​സി​ൽ ല​ക്ഷ്യ​മി​ടു​ന്ന​താ​യു​ള്ള സൂ​ച​ന​യാ​ണ് പ്ര​ക​ട​മാ​ക്കു​ന്ന​ത്. ശി​വ​ശ​ങ്ക​റി​നൊ​പ്പം മു​ഖ്യ​മ​ന്ത്രി​യെ പ​ല​ത​വ​ണ സ്വ​പ്‌​ന സ​ന്ദ​ർ​ശി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ളും കേ​സി​ൽ നി​ർ​ണാ​യ​ക​മാ​ണ്. ഇ​തോ​ടെ സ്വ​ർ​ണ​ക​ട​ത്ത് കേ​സ് വീ​ണ്ടും സ​ർ​ക്കാ​റി​നെ വെ​ട്ടി​ലാ​ക്കു​ക​യാ​ണ്.

ശി​വ​ശ​ങ്ക​റി​നെ സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു​വെ​ങ്കി​ലും കേ​സി​ൽ പ്ര​തി​ചേ​ർ​ക്കു​ന്ന പ​ക്ഷം സ​ർ​ക്കാ​റി​നെ​തി​രേ​യു​ള്ള പ്ര​ധാ​ന ആ​യു​ധ​മാ​യി സ്വ​ർ​ണ​ക്ക​ട​ത്ത് മാ​റും. ശി​വ​ശ​ങ്ക​ർ വ​ഴി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കു​ള്ള അ​ന്വേ​ഷ​ണ​ത്തി​നും ഇ​തോ​ടെ വാ​തി​ൽ തു​റ​ക്കും