Home Covid-19 എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ പരിശോധന നടത്തുക; നടി ഗൗതമി ; കൊറോണമുക്തി നേടിയ അനുഭവം പങ്ക് വച്ച് താരം

എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ പരിശോധന നടത്തുക; നടി ഗൗതമി ; കൊറോണമുക്തി നേടിയ അനുഭവം പങ്ക് വച്ച് താരം

0

നടി ഗൗതമി നായര്‍ക്കും സഹോദരിക്കും കൊറോണ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയതിന് പിന്നാലെ താരം തന്നെയാണ് കൊറോണ സ്ഥിരീകരിച്ചതിനെ കുറിച്ച്‌ ആരാധകരെ അറിയിച്ചത്. കാര്യമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. നെഗറ്റീവ് റിസല്‍റ്റ് വന്നതിന്റെ സര്‍ട്ടിഫിക്കറ്റിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം കൊറോണ അനുഭവം കുറിച്ചത്.

ഗൗതമിയുടെ വാക്കുകള്‍

അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. എനിക്ക് കൊറോണ സ്ഥിരീകരിച്ചു. പക്ഷേ ഇപ്പോള്‍ നെഗറ്റീവായി, 21 ദിവസങ്ങള്‍ക്ക് ശേഷം. എന്റെ സഹോദരിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഹെല്‍ത്ത് സെന്ററിലെ നേഴ്‌സുമാരും സാമൂഹിക പ്രവര്‍ത്തകരും ഞങ്ങളുടെ ആരോഗ്യ സ്ഥിതിയും ലക്ഷണങ്ങളേയും കുറിച്ച്‌ അറിയുന്നതിനായി എല്ലാദിവസവും വിളിക്കുമായിരുന്നു.

ഞങ്ങള്‍ക്ക് ഭീകരമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് ഭയങ്കര തലവേദനയായിരുന്നു. മരുന്ന് കഴിച്ചിട്ടും എനിക്ക് കുറവുണ്ടായിരുന്നില്ല. പക്ഷേ എന്റെ അനുജത്തിക്ക് മാറി.
കൊറോണ ബാധിതനുമായി ബന്ധപ്പെട്ടവരുടെ പട്ടികയില്‍ ഇല്ലായിരുന്നെങ്കില്‍ രോഗബാധിതയായ വിവരം ഞാന്‍ അറിയില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ എന്റെ അശ്രദ്ധയില്‍ എത്രപേര്‍ക്ക് രോഗം വരുമായിരുന്നെന്നും പറയാനാവില്ല. അതിനാല്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ പരിശോധന നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here