കോട്ടയം: ജില്ലയിൽ 522 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതാദ്യമായാണ് ഒരു ദിവസം 500ൽ അധികം പേരിൽ രോഗം കണ്ടെത്തുന്നത്. 499 പേർക്കും സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്. ഇതിൽ മറ്റു ജില്ലക്കാരായ 16 പേരും ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 23 പേർ രോഗ ബാധിതരായി.
രോഗികളിൽ 281 പുരുഷൻമാരും 200 സ്ത്രീകളും 41 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേർക്ക് കൊറോണ ബാധിച്ചു. പുതിയതായി 4910 പരിശോധനാഫലങ്ങളാണ് ലഭിച്ചത് 449 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 4958 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 14331 പേർ കൊറോണ ബാധിതരായി. 9353 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17616 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-38
ഈരാറ്റുപേട്ട-34
വാഴപ്പള്ളി-29
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി-25 വീതം
ഏറ്റുമാനൂർ-19
ആർപ്പൂക്കര-15
അതിരമ്പുഴ, ചിറക്കടവ്, പനച്ചിക്കാട്-14 വീതം
കുറിച്ചി, മാടപ്പള്ളി, തൃക്കൊടിത്താനം-13 വീതം
മുളക്കുളം-11
തലയാഴം-10
കടുത്തുരുത്തി, കാണക്കാരി, പുതുപ്പള്ളി-9 വീതം
എരുമേലി, തിരുവാർപ്പ്-8 വീതം
അയ്മനം, കൂട്ടിക്കൽ, ഉദയനാപുരം-7 വീതം
കരൂർ, മാഞ്ഞൂർ, പൂഞ്ഞാർ, ടിവി പുരം, വിജയപുരം-6 വീതം
അയർക്കുന്നം, കുമരകം, മറവന്തുരുത്ത്, മുത്തോലി, വൈക്കം, വെള്ളൂർ-5 വീതം
പാലാ, രാമപുരം, തലയോലപ്പറമ്പ്, തിടനാട്-4 വീതം
ചെമ്പ്, കിടങ്ങൂർ, പാമ്പാടി, തലപ്പലം, വെച്ചൂർ, വെള്ളാവൂർ-3 വീതം
കടപ്ലാമറ്റം, കങ്ങഴ, കറുകച്ചാൽ, മണർകാട്, മരങ്ങാട്ടുപിള്ളി, പായിപ്പാട്, ഭരണങ്ങാനം, പൂഞ്ഞാർ തെക്കേക്കര, തലനാട്, വാകത്താനം-2 വീതം.
അകലക്കുന്നം, അതിരമ്പുഴ, കടനാട്, കല്ലറ, കൂരോപ്പട, കോരുത്തോട്, കൊഴുവനാൽ, മണിമല, മേലുകാവ്, നെടുംകുന്നം, നീണ്ടൂർ, ഞീഴൂർ, പാറത്തോട്, തലയാഴം, ഉഴവൂർ, വാഴപ്പള്ളി, വാഴൂർ-1വീതം