പോക്സോ കേസ് പ്രതി കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു

തൃശ്ശൂ‍ർ: പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തൃശ്ശൂർ സ്വദേശിയായ ബാദുഷയാണ് കൊല്ലം കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. പാലക്കാട് കേസിൽ പ്രതിയായ ബാദുഷായെ ഇന്ന് രാവിലെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്.

ഇയാൾക്ക് വേണ്ടി കൊല്ലം ജില്ലയിൽ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം നിരവധി കുറ്റവാളികളാണ് സംസ്ഥാനത്ത് പല ഭാഗത്തു നിന്നും രക്ഷപ്പെടുന്നത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഡ്രാക്കുള സുരേഷ് കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും മൂന്ന് വട്ടമാണ് രക്ഷപ്പെട്ടത്.