പെരുമ്പാവൂർ: വാട്സ്ആപ്പ് കൂട്ടായ്മയയിൽ കൊറോണ പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത സംംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് അഷ്റഫ് ആണ് പിടിയിലായത്.
ഇയാൾ അഡ്മിൻ ആയ പാട് സ്ആപ്പ് കൂട്ടായ്മയ്ക്ക് കൊച്ചി പൊലീസ് കേസ് എടുത്തിരുന്നു. അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കർ, എസ്.ഐ കെ.എക്സ് തോമസ് എന്നിവർക്കാണ് അന്വേഷണ ചുമതല.
മാസ്ക് ധരിക്കരുത്, സാനിറ്റൈസർ ഉപയോഗിക്കരുത്, സാമൂഹിക അകലം പാലിക്കരുത് എന്നാണ് വാട്സ്ആപ്പിലൂടെ ആഹ്വാനം ചെയ്തത്. കഴിഞ്ഞ 18 ന് ഹൈക്കോടതി പരിസരത്ത് പ്രോട്ടോകോൾ ലംഘിച്ചു സംഘടിക്കാനും ആഹ്വാനം ഉണ്ട്. അറുപത് പേരടങ്ങുന്ന കൂട്ടായ്മക്ക് എതിരെ പൊലീസ് അന്വേഷണം തുടങ്ങി.
കൂട്ടായ്മയ്ക്ക് തീവ്രവാദ സംഘടന ബന്ധം ഉണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിക്കും.