Home Local News കരിപ്പൂരിൽ സോക്‌സിന് ഉള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 1.65 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂരിൽ സോക്‌സിന് ഉള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 1.65 കോടിയുടെ സ്വർണം പിടികൂടി

0

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ കടത്ത് പിടികൂടി. ദുബായില്‍ നിന്നും വന്ന രണ്ട് യാത്രക്കാരില്‍ നിന്ന് 3.701 കിലോ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. താമരശ്ശേരി സ്വദേശി കോരങ്ങാട് ഷാനവാസ് , കണ്ണൂര്‍ സ്വദേശി എം വി സൈനുദ്ദീന്‍ എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 3.350 കിലോ സ്വര്‍ണമാണ് ഷാനവാസ് സോക്‌സിന് ഉള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്.

സൈനുദ്ദീന്‍ കാല്‍മുട്ടില്‍ ധരിച്ച ക്യാപ്പിനുള്ളില്‍ ആണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചത്. 351 ഗ്രാം ആണ് സൈനുദ്ദീന്‍ കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ വിപണി മൂല്യം ഏകദേശം 1.65 കോടി രൂപ വരും.

ബുധനാഴ്ച രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.2.37 കിലോ സ്വര്‍ണമാണ് മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത് കണ്ണൂര്‍ സ്വദേശിനി ജസീല 1.6736 കിലോ മിശ്രിത രൂപത്തിലുള്ള സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ ആണ് കടത്താന്‍ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here