Home Local News ആറ്റിങ്ങലിൽ നാലുകോടിയുടെ കഞ്ചാവ് വേട്ട ; നാലുപേർ പിടിയിൽ

ആറ്റിങ്ങലിൽ നാലുകോടിയുടെ കഞ്ചാവ് വേട്ട ; നാലുപേർ പിടിയിൽ

0

തിരുവനന്തപുരം: ആറ്റിങ്ങലിൽ വൻ കഞ്ചാവ് വേട്ട. നാല് കോടി രൂപ വിലമതിക്കുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ. 100 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലുമാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലിൽ നിന്നും പിടികൂടിയത്.

ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​ക​ളാ​യ റി​യാ​സ്, ജ​സി, കോ​ന്നി സ്വ​ദേ​ശി ഫൈ​സ​ല്‍, തൃ​ശൂ​ര്‍ സ്വ​ദേ​ശി നിയാ​സ് എ​ന്നി​വരാണ് പിടിയിലായത്. ആറ്റിങ്ങൽ നഗരൂർ പാതയിൽ വെള്ളംകൊള്ളിയിൽ വച്ചായിരുന്നു നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. ലഹരി കടത്തിക്കൊണ്ടു വന്ന വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആന്ധ്രയിൽ നിന്നുമാണ് ഇവർ കഞ്ചാവും ഹാഷിഷ് ഓയിലും വാങ്ങിയത്. റോഡ് മാർഗം കോയമ്പത്തൂരിൽ എത്തിച്ചശേഷം അവിടെ നിന്നും കോഴികളെ കൊണ്ട് വരുന്നെന്ന വ്യാജേന ദേശിയ പാതയിലൂടെ ആറ്റിങ്ങലിൽ എത്തിക്കുകയായിരുന്നു.

എക്‌സൈസ് വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം രൂപീകരിച്ച സ്‌ക്വാഡ്‌ന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here