Home Local News തിരുവനന്തപുരത്ത് ടെക്‌നോപാർക്കിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

തിരുവനന്തപുരത്ത് ടെക്‌നോപാർക്കിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

0

തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാർക്ക് ഫേസ് 3 യിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. എക്സൈസ് വകുപ്പിൻറെ പരിശോധനയ്ക്കിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

കവറിൽ സൂക്ഷിച്ചിരുന്ന പൊതി അഴിക്കാൻ ശ്രമിച്ചപ്പോഴാണ് സ്ഫോടക വസ്തു ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചത്. 80 ലിറ്റർ ചാരായം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.

എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഞ്ചാവ് പൊതിയെന്ന് കരുതിയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. എകൈസൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here