Home Covid-19 കോട്ടയത്ത് 231 പേർക്ക് കൊറോണ ; 229 പേർക്കും സമ്പർക്കത്തിലൂടെ രോ​ഗം

കോട്ടയത്ത് 231 പേർക്ക് കൊറോണ ; 229 പേർക്കും സമ്പർക്കത്തിലൂടെ രോ​ഗം

0

കോട്ടയം: ജില്ലയിൽ 231 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 229 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ചു പേർ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി.

പുതിയതായി 5182 പരിശോധനാഫലങ്ങളാണ് ലഭിച്ചത്
രോഗം സ്ഥിരീകരിച്ചവരിൽ 98 പുരുഷൻമാരും 101 സ്ത്രീകളും 32 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 29 പേർ രോഗബാധിതരായി.

375 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 4884 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 13808 പേർ കൊറോണ ബാധിതരായി. 8905 പേർ രോഗമുക്തി നേടി . ജില്ലയിൽ ആകെ 18343 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

ഏറ്റുമാനൂർ-51
കോട്ടയം-18
ചങ്ങനാശേരി-16
വാകത്താനം-13
കുമരകം, രാമപുരം-10 വീതം
ഈരാറ്റുപേട്ട, വൈക്കം-6 വീതം
കാഞ്ഞിരപ്പള്ളി, കുറിച്ചി, പാലാ, തിരുവാർപ്പ് -5 വീതം
അയ്മനം, എരുമേലി, കൂരോപ്പട, മരങ്ങാട്ടുപിള്ളി, പൂഞ്ഞാർ, തലയാഴം, വാഴപ്പള്ളി-4 വീതം
ഭരണങ്ങാനം, പള്ളിക്കത്തോട്, തിടനാട്-3 വീതം
അതിരമ്പുഴ, ചെമ്പ്, കിടങ്ങൂർ, മണർകാട്, മറവന്തുരുത്ത്, പായിപ്പാട്, പാറത്തോട്, തൃക്കൊടിത്താനം, വിജയപുരം-2 വീതം
ചിറക്കടവ്, കരൂർ, കൂട്ടിക്കൽ, കൊഴുവനാൽ, മാടപ്പള്ളി, മണിമല, മീനടം, മുണ്ടക്കയം, മുത്തോലി, പാമ്പാടി, പനച്ചിക്കാട്, പൂഞ്ഞാർ തെക്കേക്കര, തലയോലപ്പറമ്പ്, തീക്കോയി, ടിവിപുരം, ഉദയനാപുരം, വെച്ചൂർ, വെളിയന്നൂർ, വെള്ളാവൂർ-1 വീതം.

LEAVE A REPLY

Please enter your comment!
Please enter your name here