സ്റ്റോക് ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിടാൻ വനിതകൾ. ഫ്രഞ്ച് ഗവേഷക ഇമാനുവല്‍ ഷോപെന്റിയെക്കും അമേരിക്കന്‍ ഗവേഷക ജന്നിഫര്‍ എ. ഡൗഡ്നയ്ക്കുമാണ് അവാർഡ്. ജീനോം എഡിറ്റിംഗിനുള്ള ക്രിസ്പര്‍ (CRISPR/Cas9) വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം.
ബെര്‍കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകയാണ് ജന്നിഫര്‍. ബെര്‍ലിനിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഇമാനുവല്‍.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സെക്രട്ടറി ജനറല്‍ ഗോറന്‍ ഹന്സണ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. 8.2കോടി രൂപയാണ് പുരസ്കാരത്തുക