Home Local News ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പത്രപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പത്രപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

0

ലഖ്നൗ: ഉത്തർ പ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഹത്രാസിലേക്ക് പോകും വഴിയായിരുന്നു സിദ്ദിഖിനെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ഡ​ല്‍​ഹി ഘ​ട​കം സെക്രട്ടറിയാണ് സി​ദ്ദി​ഖ്. അ​ഴി​മു​ഖം പോ​ര്‍​ട്ട​ല്‍ ലേ​ഖ​കനാണ് സിദ്ദിഖ് കാപ്പൻ. മ​റ്റ് മൂ​ന്ന് പേ​ര്‍​ക്കൊ​പ്പ​മാ​ണ് സി​ദ്ദി​ഖി​നെ പോ​ലീ​സ് കസ്റ്റഡിയിലെ​ടു​ത്ത​ത്.

ഇ​വ​ര്‍​ക്ക് പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​വ​രി​ല്‍ നി​ന്നും ചി​ല ല​ഘു​ലേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തെ​ന്നും യു പി പോ​ലീ​സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here