Home Local News സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

തിരുവനന്തപുരം: കൊറോണ സ്ഥിരീകരിച്ച ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുൻപ് കൊറോണ പോസിറ്റിവായതിനെ തുടർന്ന് ഗൃഹ ചികിത്സയിലായിരുന്നു സ്വാമി.

ആശ്രമത്തിലെ എഡ്യൂക്കേഷണൽ സോണിലുള്ള അതിഥി മന്ദിരത്തിൽ ചികിത്സയിൽ കഴിയവെ ശ്വാസകോശ സംബന്ധമായ ചില അസ്വസ്ഥതകളെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here