വാഷിംഗ്ടണ്‍ ഡിസി: ആന്റിബോഡി മരുന്നുകള്‍ ലഭ്യമാകുന്നതോടെ കൊറോണ മരണനിരക്ക് ഗണ്യമായി കുറയുമെന്ന് ബില്‍ ഗേറ്റ്സ്. മരുന്നിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ വ്യാപകമായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോണോക്ലോണല്‍ ആന്റിബോഡികള്‍ എന്നറിയപ്പെടുന്ന മരുന്നുകളുടെ വിഭാഗത്തില്‍പ്പെടുന്ന കൊറോണ ആദ്യഘട്ട രോഗികളില്‍ വളരെയധികം ഫലമുണ്ടാക്കുമെന്നും ബില്‍ ഗേറ്റ്സ് പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം തന്നെ, മരണനിരക്ക് കുറക്കാനും സമൂഹത്തെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും വാക്സിന് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.രണ്ട് ആന്റി വൈറല്‍ മരുന്നുകള്‍ കൂടി ഗവേഷകരുടെ പരിഗണനയിലുണ്ടെന്നും കുത്തിവെയ്പ് നടത്തുന്നതിന് പകരം വായിലൂടെ നല്കാനാവുന്നവയാണ് അവയെന്നും അദ്ദേഹം വിശദീകരിച്ചു.