ചെന്നൈ: തമിഴ് സൂപ്പര്‍താരവും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
ഈ മാസം ഇത് രണ്ടാം തവണയാണ് വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 22 ന് ചെന്നൈ മണപ്പക്കത്തുള്ള എം.ഐ.ഒ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയ്ക്കും കൊറോണ പോസിറ്റീവാകുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിനാണ് വിജയകാന്തും ഭാര്യയും ചികിത്സ അവസാനിപ്പിച്ച് മടങ്ങിയത്.ശേഷം അദ്ദേഹത്തെണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.