Home State സ്വർണ്ണക്കടത്ത്; തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കും

സ്വർണ്ണക്കടത്ത്; തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കും

0

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ കേസ് ഡയറി, സന്ദീപിന്റെ രഹസ്യമൊഴി എന്നിവയുൾപ്പെടെയുള്ള തെളിവുകൾ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ എഫ്‌ഐആറിൽ ചുമത്തിയ കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോടതിയിൽ തെളിവുകൾ ഹാജരാകുന്നത്.

കേസിൽ ജാമ്യം ആവശ്യപ്പെട്ട് ഏഴ് പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹർജികൾ പരിഗണിക്കവേയാണ് തെളിവുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. യുഎപിഎ നിലനിൽക്കാൻ പാകത്തിലുള്ള തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് പരിഗണിക്കേണ്ടി വരുമെന്ന് കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംഭവത്തിൽ ഗൂഢാലോചന നടത്തിയ പ്രതികൾ, സാമ്പത്തിക നേട്ടത്തിനുവേണ്ടി മാത്രം കുറ്റകൃത്യത്തിൽ പങ്കാളികളായവർ എന്നിവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here