കൊച്ചി: അന്തർ സംസ്ഥാന എടിഎം മോഷണ സംഘംകൊച്ചിയിൽ പിടിയിൽ. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശം പ്രകാരം കൊച്ചി സിറ്റി ഷാഡോ പോലീസും എറണാകുളം നോർത്ത് പോലീസും സംയുക്ത മായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് പശ്ചിമ ബംഗാൾ സ്വദേശി കളായ ഐബു ആലം (23)റൈബ് ഹക്ക് (19)സാഹിദ് ആലം (20) എന്നിവരാണ് പോലീസ് പിടിയിലായത്.
പകൽ സമയങ്ങളിൽ സാധാരണ കൂലിവേല യ്ക്ക് പോയി സ്ഥലത്തെ കുറിച്ച് പഠിച്ചതിനു ശേഷമാണ് പ്രതികൾ രാത്രികാലങ്ങളിൽ എടിഎം കവർച്ച നടത്തുന്നത് ഈ രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തിയതായി പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്
ഡിസിപി പൂംകുഴലി, അസി.കമ്മീഷണർ ലാൽജി എന്നിവരുടെ മേൽനോട്ടത്തിൽ എറണാകുളം നോർത്ത് സിഐ സിബി ടോം, എസ്ഐ അനസ് , കൊച്ചി ക്രൈം സ്‌ക്വാഡ് അംഗങ്ങൾ സിറ്റി ഷാഡോ പോലീസ് എന്നിവർ സാഹസിക മായാണ് പ്രതികളെ പിടി കൂടിയത്.