Home National ഏതു ഭീഷണിയും നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന തയാറെന്ന് വ്യോമസേനാ മേധാവി ഭദൂരിയ

ഏതു ഭീഷണിയും നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന തയാറെന്ന് വ്യോമസേനാ മേധാവി ഭദൂരിയ

0

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ഏതു ഭീഷണിയും നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന തയാറാണന്ന് വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ഭദൂരിയ. ഇരട്ട പോര്‍മുഖം അടക്കം ഏതുതരം സാഹചര്യത്തിനും ഇന്ത്യന്‍ സൈന്യം തയാറാണെന്നും വ്യോമസേന ദിനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ചൈനീസ് വ്യോമശക്തിക്ക് ഇന്ത്യയുടെ കഴിവുകളെക്കാള്‍ മികച്ചതാക്കാന്‍ കഴിയില്ലെന്നും അതേസമയം, എതിരാളിയെ കുറച്ചുകാണുന്ന ഒരു സാഹചര്യം ഉയരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

”നമ്മള്‍ വളരെ നല്ല സ്ഥിതിയിലാണ്, സംഘര്‍ഷത്തിന് സാഹചര്യമുണ്ടോ എന്ന ചോദ്യമുദിക്കുന്നില്ല. നമ്മളില്‍ നിന്നുള്ള മികച്ചത് തന്നെ പ്രതീക്ഷിക്കാം.വ്യോമസേനയിലേക്കു റഫാല്‍ വിമാനങ്ങള്‍ എത്തിയത് ഇന്ത്യക്ക് ഏറെ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇക്കാരണത്താല്‍ ഏത് പ്രകോപനത്തിനും തുടക്കത്തിലേ മാരക തിരിച്ചടി നല്‍കാന്‍ ഇന്ത്യയ്ക്കു സാധിക്കും” അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ – ചൈന അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍ അഞ്ച് മാസത്തിലേറെയായി തുടരുകയാണ്. ഒക്ടോബര്‍ 12 ന് ഈ വിഷയത്തില്‍ പുതിയ ചര്‍ച്ചകള്‍ ആരംഭിക്കും. സംഘര്‍ഷഭരിതമായ സ്ഥലങ്ങളില്‍ നിന്ന് സൈനികരെ തിരിച്ചെടുക്കുന്നതിനുള്ള ഒരു മാര്‍ഗ രേഖ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചര്‍ച്ചകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here