ന്യൂഡെൽഹി: വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് 28 സര്‍വിസുകളുണ്ടാകുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഒക്ടോബര്‍ 24 വരെയാണ് വിമാനങ്ങള്‍. റിയാദില്‍ നിന്നും എട്ടും ദമ്മാമില്‍ നിന്നും 20 ഉം സര്‍വിസുകളാണുള്ളത്.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കായി 19 സര്‍വിസുകള്‍ ഉണ്ട്. ദമ്മാമില്‍ നിന്ന് 11 ഉം റിയാദില്‍ നിന്ന് എട്ടും. റിയാദില്‍ നിന്നും കേരളത്തിലേക്ക് മാത്രമാണ് സര്‍വിസുകള്‍. എന്നാല്‍ പുതിയ ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് ഒറ്റ സര്‍വീസ് പോലുമില്ല.
റിയാദില്‍ നിന്നും ഇന്ന് തിരുവനന്തപുരം, എട്ടിന് കണ്ണൂര്‍, എട്ടിനും 15 നും 22 നും കൊച്ചി, ഒമ്പതിനും 16 നും 23 നും കോഴിക്കോട്, ദമ്മാമില്‍ നിന്ന് ഒക്ടോബര്‍ ഏഴിനും 14 നും 21 നും തിരുവനന്തപുരം, ഒമ്പതിനും 16 നും 23 നും കണ്ണൂര്‍, 10 നും 17 നും 24 നും കൊച്ചി, 11 നും 18 നും കോഴിക്കോട് എന്നിവയാണ് കേരളത്തിലേക്കുള്ള സര്‍വിസുകള്‍.