Home National പുൽവാമയിൽ തീവ്രവാദി ആക്രമണം; രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

പുൽവാമയിൽ തീവ്രവാദി ആക്രമണം; രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

0

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. പാമ്പോർ ബൈപ്പാസിൽ നടന്ന ആക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് പരിക്കേറ്റു. റോഡ് പരിശോധന ഡ്യൂട്ടിലുണ്ടായിരുന്ന സിആർപിഎഫ് ജവാന്മാർക്ക് നേരെ അജ്ഞാതരായ ഭീകരർ നിറയൊഴിക്കുകയായിരുന്നു .

തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ പാംപോർ ബൈപാസിന് സമീപത്ത് ഉച്ചക്ക് 12.50 ഓടെയൊണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ആക്രമണത്തെ തുടർന്ന് ജമ്മു ശ്രീനഗർ ദേശീയപാത അടച്ചു. മേഖലയിൽ സുരക്ഷ ശക്തമാക്കി. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ സുരക്ഷാ ഉദ്യോഗസ്ഥർ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here