Home National പ്രിയങ്കയുടെ വസ്ത്രത്തിൽ കുത്തിപ്പിടിച്ച പൊലീസുകാരനെതിരെ കടുത്ത നടപടി വേണമെന്ന് ബിജെപി നേതാവ്

പ്രിയങ്കയുടെ വസ്ത്രത്തിൽ കുത്തിപ്പിടിച്ച പൊലീസുകാരനെതിരെ കടുത്ത നടപടി വേണമെന്ന് ബിജെപി നേതാവ്

0

ലഖ്‌നൗ: പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തിൽ കുത്തിപ്പിടിച്ച പൊലീസുകാരനെതിരെ കടുത്ത നടപടി വേണനെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് രംഗത്ത്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗാണ് പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയത്.

‘ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തിൽ കുത്തിപ്പിടിക്കാൻ എങ്ങനെ ധൈര്യം വന്നു. ഇന്ത്യൻ സംസ്‌കാരത്തിൽ വിശ്വസിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസുകാരനെതിരെ നടപടിയെടുക്കണം’-ചിത്ര ട്വീറ്റ് ചെയ്തു. ഹാത്രസിലേക്കുള്ള യാത്രമധ്യേയാണ് ദില്ലി-യുപി അതിർത്തിയിൽ വെച്ച് പൊലീസ് പ്രിയങ്കയുടെ കുപ്പായത്തിൽ പിടിച്ചത്.

ചിത്രം സഹിതമാണ് ചിത്ര ട്വീറ്റ് ചെയ്തത്. ചിത്രക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ചിത്ര വാഗ് പാർട്ടി മാറിയെങ്കിലും സംസ്‌കാരം മറന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എൻസിപിയിലായിരുന്ന ചിത്ര കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here