Home National അതിർത്തി സംഘർഷം; റഷ്യയിൽനിന്ന് അത്യാധുനിക യുദ്ധടാങ്കുകൾ വാങ്ങാൻ ഇന്ത്യ

അതിർത്തി സംഘർഷം; റഷ്യയിൽനിന്ന് അത്യാധുനിക യുദ്ധടാങ്കുകൾ വാങ്ങാൻ ഇന്ത്യ

0

ന്യൂഡെൽഹി: ചൈന- ഇന്ത്യ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയിൽനിന്ന് ഇന്ത്യ അത്യാധുനിക യുദ്ധ ടാങ്കുകൾ വാങ്ങാനൊരുങ്ങുന്നു. നിയന്ത്രണ രേഖയിൽ ഉയരം കൂടിയ പ്രദേശങ്ങളിൽ നിലവിൽ ഇന്ത്യയുടെ പക്കലുള്ള ടാങ്കുകൾ വിന്യസിക്കുന്നതിന് പരിമിതികളുണ്ട്. ഇവയുടെ ഭാരക്കൂടുതലാണ് പ്രശ്നം.

പർവതമേഖലകളിൽ ഭാരം കൂടിയ ടാങ്കുകൾ വിന്യസിച്ച് പോരാട്ടം നടത്താൻ പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഭാരം കുറഞ്ഞ സ്പ്രുട്ട് എസ്.ഡി.എം1 എന്ന യുദ്ധ ടാങ്ക് വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇക്കാര്യത്തിൽ റഷ്യയുമായി ചർച്ച ആരംഭിച്ചുവെന്നാണ് വിവരങ്ങൾ. നിലവിൽ റഷ്യയിൽ പരീക്ഷണ ഘട്ടത്തിലാണ് സ്പ്രൂട്ട് ടാങ്കുകൾ. കരാർ യാഥാർഥ്യമാകുന്നതിന് മുമ്പുതന്നെ ഇന്ത്യയിൽ ചില പരീക്ഷണങ്ങൾ നടത്തിയേക്കും.

ഏകദേശം 24 ടാങ്കുകളാകും ഇന്ത്യ ആദ്യഘട്ടത്തിൽ വാങ്ങുക. ഇതിന് പരിഹാരമെന്ന നിലയിലാണ് ഭാരം കുറഞ്ഞ ടാങ്കുകൾ വാങ്ങുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഇപ്പോൾ തന്നെ ഇത്തരത്തിലുള്ള 15 ടാങ്കുകൾ ചൈന വിന്യസിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here