Home National ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചവർക്കേതിരെ വനിത കമ്മീഷന്‍ നിയമനടപടിക്ക്

ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചവർക്കേതിരെ വനിത കമ്മീഷന്‍ നിയമനടപടിക്ക്

0

ന്യൂഡെൽഹി: ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചവർക്കേതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിത കമ്മീഷന്‍. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, നടി സ്വര ഭാസ്‌കര്‍, ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ തുടങ്ങിയവർക്കെതിരെ നടപടിയെടുക്കാനാണ് ദേശീയ വനിത കമ്മീഷന്‍ ഒരുങ്ങുന്നത്.

വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയും ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയുമാണ് ഇത് സംഭവിച്ചതെന്ന് രേഖ ശര്‍മ്മ പറഞ്ഞു.

അതേസമയം ഹാത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇക്കാര്യം വ്യക്തമായാല്‍ ഉടന്‍ തന്നെ ഇവര്‍ക്കെതിരെ നോട്ടീസ് അയക്കുമെന്നും അവര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരെപ്പറ്റി ക്യത്യമായ വിവരങ്ങള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും രേഖ ശര്‍മ്മ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here