Home Local News കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി

കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി

0

തൃശ്ശൂർ: കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പേരാലിൽ സനൂപാണ് (26) കൊല്ലപ്പെട്ടത്. മൂന്നു സിപിഎം പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് സൂചനയുണ്ട്. സനൂപിനെ സുഹൃത്തുക്കളും സിപിഎം പ്രവർത്തകരുമായ വിപിൻ, അഭിജിത്ത്, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ കുന്നംകുളത്തെയും, തൃശ്ശൂരിലെയും സ്വകാര്യ ആശുപത്രികളിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു. ഇന്നലെ രാത്രി 11:30 ഓടെ ചിറ്റിലക്കാട് ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിലാണ് സനൂപിന് കുത്തേറ്റത്. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ‘ആക്രമണം. സംഭവസ്ഥലത്തുവെച്ച് തന്നെ സനൂപ് മരിച്ചു.

സംഭവ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം കുന്നംകുളത്തുവെച്ച് കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here