‌‌ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 74,442 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 66,23,815 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഒറ്റ ദിവസത്തിനിടെ 903 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,02,685. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവില്‍ 9,34,427 പേർ ചികിത്സയിലാണ്. ഇതുവരെ 55,86,704 പേർ രോഗമുക്തരായി.

പ്രതിദിന രോഗബാധ ഒരു ഘട്ടത്തിൽ ഒരു ലക്ഷം കടക്കുമെന്നടുത്ത് നിന്ന് താഴേക്ക് വന്നുവെന്നതാണ് നിലവിൽ ആശ്വാസം പകരുന്ന വാർത്ത. 84.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 14,43,409 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആന്ധ്രാപ്രദേശിൽ 7,19,256 കേസുകളും കർണാടകയിൽ 6,40,661 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 6,19,996 പേർക്കാണ് രോഗം. 4,14,466 കേസുകളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെൽഹിയിൽ 2,90,613 പേർക്കാണ് രോഗം.