ന്യൂഡെൽഹി: കോവാസ്‌കിന്‍ പരീക്ഷണത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ആദ്യഘട്ട പരീക്ഷണ ഫലം. വാക്‌സിന്‍ ഉപയോഗിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. പരീക്ഷണത്തില്‍ നിര്‍ണായകമാണ് പരീക്ഷണ ഫലം. നിലവില്‍ പരീക്ഷണം മനുഷ്യരില്‍ രണ്ടാം ഘട്ടത്തിലാണ്.
വിറോ വാക്‌സ് ബയോടെക്‌നിളജി കമ്പനിയുമായി വാക്‌സിന്‍ നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് ആദ്യമായി ഔദ്യോഗികമായി അറിയിച്ചു.
നേരത്തെ രാജ്യത്ത് വാക്‌സിന്‍ വിതരണം വലിയ വെല്ലുവിളിയാണെന്ന് സെറം സിഇഒ അദാര്‍ പൂനവാല പറഞ്ഞിരുന്നു. വാക്‌സിന്‍ വിതരണത്തിന് ഏകദേശം 80,000 കോടിയുടെ ചെലവുണ്ടാകുമെന്നും രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
അതേസമയം രാജ്യത്തെ 25 കോടി ജനങ്ങള്‍ക്ക് 2021 ജൂലൈയോടുകൂടി കൊറോണ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. 400 മുതല്‍ 500 ദശലക്ഷം ഡോസ് വരെ സര്‍ക്കാര്‍ ലഭ്യമാക്കും. വാക്‌സിന്‍ ലഭ്യമാക്കേണ്ട മുന്‍ഗണനക്കാരെ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യമേഖലയിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും ഓക്ടോബറോടെ ആദ്യം വാക്‌സിന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാറായിരിക്കും വാക്‌സിന്‍ സംഭരിക്കുകയും വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. നിരവധി കമ്പനികളുടെ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ്. മൂന്ന് വാക്‌സിന്‍ പരീക്ഷണമാണ് ഇന്ത്യയില്‍ നടക്കുന്നത്. കൊവിഷീല്‍ഡിന്റെ രണ്ടും മൂന്നും ഘട്ടം പരീക്ഷണം പൂര്‍ത്തിയാക്കി.
വിജയകരമാകുകയാണെങ്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്‌സിന്‍ നിര്‍മ്മിക്കും. ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം വലിയ വെല്ലുവിളിയാകുമെന്ന് സെറം സിഇഒ അദാര്‍ പൂനവാല പറഞ്ഞിരുന്നു.
വാക്‌സിന്‍ വിതരണത്തിനായി 80,000 കോടി രൂപ വേണ്ടിവരുമെന്നും രാജ്യത്തെ എല്ലാവരിലേക്കും വാക്സിനെത്താന്‍ രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വാക്‌സിന്‍ ലഭ്യമായാല്‍ ഒരു ഡോസിന് ഏകദേശം 1000 രൂപ വരെ വിലവരും. അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് കൊറോണ വ്യാപനം കൂടുതല്‍.