ബംഗളൂരു : കർണാടക കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ആണ് റൈഡ് നടത്തുന്നത്.
ശിവകുമാറുമായി ബന്ധമുള്ള 15 സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തുന്നത്.
ഇന്ന് രാവിലെയാണ് ബെംഗളൂരു കനകപുരയിലെ ഡികെ ശിവകുമാറിൻ്റെ വീട്ടിലേക്ക് സിബിഐ സംഘം പരിശോധനയ്ക്കായി എത്തിയത്. ശിവകുമാറിന്റെ സഹോദരനും എംപിയുമായ ഡികെ സുരേഷിന്റെ വീടുകളിലും സിബിഐ സംഘം റെയ്ഡ് നടത്തുന്നുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.
കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധികളുടെ സമയത്തും ഡികെ ശിവകുമാറിനെ മുൾമുനയിൽ നിർത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടന്നിരുന്നു. മുൻമന്ത്രി കൂടിയായ ശിവകുമാറിനെ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.