Home National ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ ചോദ്യം ചെയ്യും

ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ ചോദ്യം ചെയ്യും

0

തിരുവനന്തപുരം: ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ ചോദ്യം ചെയ്യല്ലിനായി ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് പോയി. സഹോദരൻ ബിനോയി കോടിയേരിക്കും രണ്ട് സുഹൃത്തുക്കൾക്കും ഒപ്പമാണ് ബിനീഷ് ബെംഗളൂരുവിലേക്ക് പോയത്.

ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാണ് ഇ ഡി ബിനീഷിന് നൽകിയിരിക്കുന്ന നിർദേശം. മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ബിനീഷിനെതിരായ ഇഡിയുടെ നടപടി. 2015ൽ കമ്മനഹള്ളിയിൽ ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകി സഹായിച്ചെന്ന് അനൂപ് മൊഴി നൽകിയിരുന്നു. ഈ ഹോട്ടലിന്റെ മറവിലാണ് അനൂപും ഒപ്പം അറസ്റ്റിലായ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് നർക‌ോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ.

ഇഡി ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണു ബിനീഷിനു സമൻസ്. കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ ബിനീഷ് അടക്കം 3 പേർക്കു വൻതോതിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടർന്നാണു ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തെ രണ്ടു മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്കും വരുമാനത്തിൽ കവിഞ്ഞ റിയൽഎസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണ് അനൂപിന്റെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here