എറണാകുളം: കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സൈബർ ഡോമിന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. കലൂർ ആസാദ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തൊടപുഴ സ്വദേശി ജിനു ബേബിയാണ് പിടിയിലായത്.
പിടിയിലായ ജിനു ബേബി നിരവധി അശ്ലീല വാട്ട്സ് ആപ്പ് ഗ്രൂപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിൽ അംഗമാണ്. ജിനുവിന്റെ മൊബൈൽ ഫോണിൽ ആറ് മുതൽ 15 വയസ്സ് വരെ മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികമായി പഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകളും 1000-ഓളം മറ്റ് അശ്ലീല വീഡിയോകളും കണ്ടെടുത്തു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് സംസ്ഥാനമൊട്ടാകെ നടക്കുന്നത്.