മെക്ക: ഉംറ തീര്‍ത്ഥാടനം ഒക്ടോബര്‍ നാല് മുതല്‍ പുനരാരംഭിക്കും. കൊറോണ പ്രോട്ടോകോള്‍ പാലിച്ച് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മുഴുവന്‍ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഇരുഹറം കാര്യമന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 1,000 പേര് വീതമുള്ള സംഘങ്ങളായാണ് തീര്‍ഥാടകര്‍ ഹറമിലെത്തുക. ആദ്യസംഘം ഞായറാഴ്ച രാവിലെ എത്തിച്ചേരും.
ആഭ്യന്തര തീര്‍ഥാടകരില്‍ നിന്നും ഉംറ നിര്‍വ്വഹിക്കുന്നതിനായി ആപ്ലിക്കേഷന്‍ വഴി അപേക്ഷ നല്കിയവരില് നിന്ന് 1,08,041 പേര്‍ക്കാണ് ഓണ്‍ലൈന്‍ അനുമതി പത്രം അനുവദിച്ചത്.ഇവരില്‍ 42,873 അപേക്ഷകര്‍ സ്വദേശികളും 65,128 അപേക്ഷകര്‍ രാജ്യത്ത് കഴിയുന്ന വിദേശികളുമാണ്.3,09,686 പേരാണ് ഉംറ നിര്‍വഹിക്കുന്നതിനായി അപേക്ഷ നല്‍കിയത്.