Home National രാഹുലും പ്രിയങ്കയും ഹത്റാസിൽ കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ കണ്ടു; അന്വേഷണം സിബിഐക്ക് കൈമാറിയതായി യോഗി ആദിത്യനാഥ്

രാഹുലും പ്രിയങ്കയും ഹത്റാസിൽ കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ കണ്ടു; അന്വേഷണം സിബിഐക്ക് കൈമാറിയതായി യോഗി ആദിത്യനാഥ്

0

ലക്നൗ: ഹത്റാസിലെ ഗ്രാമത്തിലെത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ടു. കഴിഞ്ഞ ദിവസം ഹത്റാസിലേക്ക് പോകാൻ എത്തിയ രാഹുലിനെ യുപി പൊലീസ് കൈകാര്യം ചെയ്തത് വലിയ വിവാദമായിരുന്നു.

ഹത്റാസിലെത്തിയ പ്രിയങ്കയും രാഹുലും യുവതിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുവതിയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നതെന്നും കുടുംബത്തിന് സുരക്ഷഭീഷണിയുള്ളതിനാൽ അവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഹത്റാസ് വിഷയം യുപി സർക്കാരിനും കേന്ദ്രസർക്കാരിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയായി മാറിയ സാഹചര്യത്തിൽ
വിവാദമായ ഹത്റാസ് പീഡനക്കേസിൽ നിർണായക നീക്കവുമായി യുപി സർക്കാർ. കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി യോഗി ആദിത്യനാഥിൻ്റെ പ്രഖ്യാപനം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here