Home Covid-19 പിഎസ്‌സി ചെയർമാൻ എം കെ സക്കീറിന് കൊറോണ സ്ഥിരീകരിച്ചു

പിഎസ്‌സി ചെയർമാൻ എം കെ സക്കീറിന് കൊറോണ സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: പിഎസ്‌സി ചെയർമാൻ എം കെ സക്കീറിന് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടിലാണ് ചെയർമാൻ ചികിത്സയിൽ കഴിയുന്നത്. താനുമായി സമ്പർക്കത്തിലായവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് എം കെ സക്കീർ അഭ്യർത്ഥിച്ചു. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും പിഎസ്‌സി ചെയർമാൻ. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ പിഎസ് സി ചെയർമാനുമായി സമ്പർക്കത്തിൽപെട്ട ജീവനക്കാർ നിരീക്ഷണത്തിലായി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here