കൊല്‍ക്കത്ത: ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 33.5 കിലോ സ്വര്‍ണം പിടികൂടി. ഏകദേശം 17.5 കോടി രൂപ മൂല്യമുള്ള സ്വര്‍ണം ബംഗാളിലെ സിലിഗുരിയില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) പിടികൂടിയത്.
മണിപ്പൂരിലെ ഇന്തോ-മ്യാന്മര് അതിര്‍ത്തിയില്‍ നിന്ന് രാജസ്ഥാനിലെ ശ്രീ ഗംഗനഗറിലേക്ക് പോകുകയായിരുന്നു ട്രക്ക്. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം തടഞ്ഞ് ചോദ്യം ചെയ്യുന്നതിനിടെ തങ്ങള്‍ ഗോഹട്ടിയില്‍ നിന്നാണ് വരുന്നതെന്നും തങ്ങളുടെ കൈവശം അനധികൃതമായി യാതൊന്നുമില്ലെന്നും അവര്‍ അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിശദ വിവരങ്ങൾ പുറത്തു വന്നത്.
2020-ല്‍ ഇതുവരെ 52 കോടി രൂപ വിലമതിക്കുന്ന 98 കിലോ സ്വര്‍ണം പശ്ചിമബംഗാളിലും സിക്കിമിലുമായി നടത്തിയ പരിശോധനയില്‍ ഡിആര്‍ഐ അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു.