Home State സിബിഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സിപിഎം

സിബിഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സിപിഎം

0

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സിപിഎം. സംസ്ഥാനത്തു സിബിഐയെ തടയാൻ നിയമനിർമാണം പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് പുറത്തിറക്കിയാൽ ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കുമെന്ന് പാർട്ടി വിലയിരുത്തി.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണ് സിബിഐയെ നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്നത്. സിബിഐയെ കയറൂരിവിടാൻ സാധിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞിരുന്നു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വികസന പ്രവർത്തനങ്ങളെ തടയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ ഓർഡിനൻസ് ഇറക്കി സിബിഐയെ നിയന്ത്രിക്കാൻ അണിയറപ്രവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഓർഡിനൻസ് വേണ്ടെന്ന തീരുമാനത്തിൽ പാർട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here