Home Covid-19 എറണാകുളത്ത് 1042 പേർക്ക് കൊറോണ ; ചികിത്സയിൽ കഴിയുന്നവർ 9422

എറണാകുളത്ത് 1042 പേർക്ക് കൊറോണ ; ചികിത്സയിൽ കഴിയുന്നവർ 9422

0

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1042 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. സമ്പർക്കം വഴി 851 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9422 ആണ്.

വിദേശത്തും ഇതര സംസ്ഥാനത്തും നിന്നെത്തിയ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഉറവിടമറിയാത്തവർ – 147

ആരോഗ്യ പ്രവർത്തകർ-11

ഐ എൻ എച്ച് എസ് – 3

ഇന്ന് 212 പേർ രോഗ മുക്തി നേടി. ഇതിൽ 206 പേർ എറണാകുളം ജില്ലക്കാരും 5 പേർ മറ്റ് ജില്ലക്കാരും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നുമാണ്.

ഇന്ന് 1932 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1093 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24451 ആണ്. ഇതിൽ 22638 പേർ വീടുകളിലും 156 പേർ കൊറോണ കെയർ സെന്ററുകളിലും 1657 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 210 പേരെ ആശുപത്രികളിലും എഫ് എൽ റ്റി സിയിലും പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 183 പേരെ ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8680 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 241
• പി വി എസ് – 27
• സഞ്ജീവനി – 110
• സ്വകാര്യ ആശുപത്രികൾ – 719
• എഫ് എൽ റ്റി സികൾ – 1788
• വീടുകൾ – 5795

ജില്ലയിൽ നിന്നും കൊറോണ പരിശോധനയുടെ ഭാഗമായി 1379 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1580 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1061 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here